cf2 cf3 cf4

കേരളത്തിന്റെ ഔദ്യോഗിക ഫലമായി ചക്കയെ പ്രഖ്യാപിച്ചതിന്റെ ഭാഗമായി വേങ്ങര മലബാർ കോളേജിലും കണ്ണമംഗലം ഗ്രാമ പഞ്ചായത്തിലെ അഞ്ചാം വാർഡിലും കോളേജ് എൻ.എസ് . എസ് വളണ്ടിയർമാർ പ്ലാവിൻ തൈകൾ നട്ടു. വിദ്യാർഥികൾ ചക്കക്കുരു ശേഖരിച്ചു അവരുടെ വീടുകളിൽ നിന്ന് വളർത്തിയെടുത്ത നൂറ്റി അറുപതിലധികം തൈകളാണ് നട്ടു പിടിപ്പിച്ചത്. വാർഡ് മെമ്പർ യു. എം ഹംസ ആദ്യ തൈ നട്ട് ഉദ്ഘാടനം നിർവഹിച്ചു.